- museumzoo@gmail.com
- ഡയറക്ടറേറ്റ് മ്യൂസിയങ്ങളും മൃഗശാലകളും, തിരുവനന്തപുരം
വിളിക്കുക
“വധുവിന്റെ ഉടയാടയുടെ രേഖാചിത്രം”, രാജാ രവിവര്‍മ്മ. പെൻസിൽ - പേപ്പർ 33cm x 23cm.
രാജാ രവിവര്‍മ്മ. പെൻസിൽ - പേപ്പർ ; 21cm x 20cm
രാജാ രവിവര്‍മ്മ. പെൻസിൽ - പേപ്പർ ; 36cm x 24cm.
രാജാ രവിവര്‍മ്മ. പെൻസിൽ - പേപ്പർ ; 25cm x20cm
രാജാ രവിവര്‍മ്മ. പെൻസിൽ - പേപ്പർ ; 25.5cm x 21cm.
രാജാ രവിവര്‍മ്മ. പെൻസിൽ - പേപ്പർ ; 33cm x23.5cm.
രാജാ രവിവര്‍മ്മ. പെൻസിൽ - പേപ്പർ
രാജാ രവിവര്‍മ്മ. (എണ്ണച്ചായം; 31cm x22CM)
ഭരതനാട്യ നർത്തകി രേഖാചിത്രം(“ഗ്രീൻ ബ്ലൗസിൽ ഒരു ഭരതനാട്യം നർത്തകിയുടെ പ്രിപ്പറേറ്ററി പഠനം”, രാജാ രവിവര്‍മ്മ. എണ്ണച്ചായം ; 23cm x 15cm.)
ഭരതനാട്യ നർത്തകി രേഖാചിത്രം ( “ചുവന്ന ബ്ലൗസിൽ ഒരു ഭരതനാട്യം നർത്തകിയുടെ തയ്യാറെടുപ്പ് പഠനം”, രാജാ രവിവര്‍മ്മ. എണ്ണച്ചായം ; 23cm x 13.5cm.)
ലോക കൊളംമ്പിയൻ കമ്മീഷൻ രാജ രവിവർമ്മക്ക് നൽകിയ സാക്ഷ്യപത്രം - 1893
Diplomas granted to Ravi Varma by the United States of America, The World’s Columbian Commission. 61cm x 46cm.
രാജാ രവിവര്‍മ്മയുടെ സുപ്രധാനമായ ഒരു ചിത്രമാണ് തെന്നിന്ത്യന്‍ നാടോടികള്‍. ദക്ഷിണേന്ത്യയിലെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന നാടോടി സമൂഹങ്ങളുടെ ആകുലതകള്‍ ശക്തമായി പ്രതിപാദിക്കുന്ന ഒരു ചിത്രമാണിത്. കുഞ്ഞിനെ മടിയിലേന്തി മുഷിഞ്ഞ വസ്ത്രധാരിയായ ഒരു വനിത ഈശ്വരനോട് തംബുരുവിന്റെ അകമ്പടിയോടു കൂടി തന്റെ ആത്മാവില്‍ നിന്നും ഉതിരുന്ന സംഗീതം അര്‍പ്പിക്കുന്നു. വിദൂരതയിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു പെണ്‍കുട്ടിയും, ഈ പ്രശ്നങ്ങളൊന്നും തന്നെ ബാധിക്കുന്നില്ല എന്ന തരത്തില്‍ സ്വന്തം കാര്യത്തില്‍ വ്യാപൃതനായിരിക്കുന്ന ഒരു ആണ് കുട്ടിയേയും കാണാം, സന്ധ്യയുടെ ഇരുണ്ട പശ്ചാത്തലം അസംസ്കൃതവും ഇരുണ്ടതുമായ അവരുടെ ഭാവിയുടെ പ്രതീകമാണ്.
ബെഞ്ചമിന്‍ കോണ്‍സ്റ്റന്റ് എന്ന യൂറോപ്യന്‍ കലാകാരന് വരച്ച ചിത്രത്തിന്റെ പകര്‍പ്പാണിത്. ഒരു യൂറോപ്യന്‍ കലാകാരന് വരച്ച അക്കാദമിക് എണ്ണഛായാ ചിത്രം സൂക്ഷ്മമായി ഇഴ കീറി പരിശോധിക്കാനും അതിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാനും ഇതിലൂടെ രവിവര്‍മ്മയ്ക്ക് അവസരം ലഭിച്ചു. നൂറ്റാണ്ടുകളായി സൈനോപ്യന് ചിത്രകാരന്മാര്‍ക്കിടയിലെ ഒരു ശക്തമായ പ്രമേയവും ജനപ്രിയ മോഡലുമായിരുന്നു ജൂഡിത്ത്. അല്പവസ്ത്രധാരിയായ ഒരു സ്ത്രീയുടെ ചിത്രമെന്ന നിലയിലുള്ള പ്രലോഭനം രാജ്യ സ്നേഹവും ധൈര്യവും ശക്തിപ്പെടുത്താനുള്ള ഒരു മാര്‍ഗ്ഗമായി മാറി. ജൂഡിത്ത് താമസിച്ചിരുന്ന ബെത്തുള്ള പട്ടണത്തെ ആക്രമിച്ചു കീഴടക്കിയ അസൈറിയന് പട്ടാള തലവനായ ' ഒീഹീളലൃാെ ' ന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കഥയാണിത്. തങ്ങളുടെ പട്ടണത്തില്‍ അതിക്രമിച്ചു കടന്ന ' ഒീഹീളലൃാെ ' നെ ഉറങ്ങികിടന്നപ്പോള്‍ വധിച്ച് ജൂഡിത്ത് പ്രതികാരം വീട്ടുന്നു.