- museumzoo@gmail.com
- ഡയറക്ടറേറ്റ് മ്യൂസിയങ്ങളും മൃഗശാലകളും, തിരുവനന്തപുരം
വിളിക്കുക
ദാദ ഭായി നവറോജി (എണ്ണച്ചായം, 39” x 31”)
അമ്മാതമ്പുരാനും പൗത്രിയും (എണ്ണച്ചായം, 34” x 27.5”)
തിരുവിതാംകൂര്‍ മഹാറാണി ആയിരുന്ന റാണി ലക്ഷ്മി ഭായിയുടെ ഭര്‍ത്താവായിരുന്ന കേരള വര്‍മ്മ വലിയ കോയി തമ്പുരാന്, കേരള കാളിദാസന് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ഒരു അനുഗ്രഹീത സാഹിത്യകാരനുമായിരുന്നു. ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തില്‍ അദ്ദേഹം രവിവര്‍മ്മയെ സഹായിച്ചിരുന്നു. രവിവര്‍മ്മയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവായിരുന്ന അദ്ദേഹം. തികച്ചും ദുര്‍ലഭമായിരുന്ന ' Winsor & Newton' എന്ന ഓയില്‍ പെയിന്റ് , ഒരു പത്ര പരസ്യം കണ്ടതോടെ മദ്രാസില്‍ നിന്നും അവ വരുത്തുക വഴി കലാകാരന്റെ വളര്‍ച്ചയുടെ ഒരു പടികൂടി താണ്ടുവാന്‍ സഹായിച്ചു.
റാണി ലക്ഷ്മി ഭായി (1848-1901) എണ്ണച്ചായം - രാജാ രവിവര്‍മ്മ 1883
രാജാ രവിവര്‍മ്മയുടെ പത്നി മഹാപ്രഭ തമ്പുരാട്ടിയുടെ ജ്യേഷ്ഠ സഹോദരിയായിരുന്നു റാണി ലക്ഷ്മി ഭായി. തിരുവിതാംകൂര്‍ രാജ കുടുംബത്തിലേക്ക് ദത്തു എടുക്കപ്പെടുകയും പിന്നീട് തിരുവിതാംകൂര്‍ സീനിയര്‍ റാണി ആകുകയും ചെയ്തു.
മേജർ. ഡബ്ല്യു ഡി ബ്രോഡി കെച്ചന്‍ (എണ്ണച്ചായം, 1890, 70” x 55”)
ശ്രീമതി. രാമനാഥ റാവു - സർ തഞ്ചാവൂർ മാധവ റാവുവിൻ്റെ മകൾ ഛായാചിത്രം (എണ്ണച്ചായം,49” x 37”)
രാമനാഥ റാവു ഛായാചിത്ര (എണ്ണച്ചായം, 1896, 54” x 37”)
സ്വാതി തിരുനാൾ മഹാരാജാവിൻ്റെ ഛായാചിത്രം - പ്രകൃതി ജന്യ വർണ്ണങ്ങളാൽ ദന്തത്തിൽ രചിച്ചത്
തഞ്ചാവൂരിലെ അവസാന ഭരണാധികാരിയായ രാജാ ശിവജിയുടെ ഛായാചിത്രം - പ്രകൃതി ജന്യ വർണ്ണങ്ങളാൽ ദന്തത്തിൽ രചിച്ചത്
ഭരണി തിരുനാൾ രാജരാജ വർമ്മയുടെ ഛായാചിത്രം – എണ്ണച്ചായം – 84cm x 69cms
ഛായാചിത്ര പഠനം - രാജാ രവിവര്‍മ്മ - എണ്ണച്ചായം
ദിനപത്രങ്ങള്‍ പ്രചാരത്തില്‍ വന്ന ഒരു കാലഘട്ടത്തില്‍ വരച്ചതെന്ന നിലയില്‍ ചരിത്ര പ്രധാന്യമുള്ള ഒരു ചിത്രം കൂടിയാണിത്. ആ കാലഘട്ടത്തില്‍ മണ്ണെണ്ണ വിളക്കായിരുന്നു പ്രകാശ സ്രോതസ്സ്. ചിത്രത്തില്‍ വിളക്ക് ഒരു വിശറി കൊണ്ട് മറഞ്ഞിരിക്കുകയാണെങ്കിലും അതിനിടയിലൂടെ വെളിച്ചം കുറേശ്ശേ പുറത്തേയ്ക്കു വരുന്നതും വിളക്കിന്റെ തടി കൊണ്ടുള്ള താങ്ങും കാണാം.
കർമ്മ നിരതനായ കലാകാരൻ രാജാ രവിവർമ്മ , പെൻസിൽ - പേപ്പർ
ജി ടി മെക്കന്‍സി - രാജാ രവിവര്‍മ്മ എണ്ണച്ചായം
രാജാ രവിവർമ്മ സ്റ്റുഡിയോയിൽ - ഫോട്ടോഗ്രാഫ്
വേദപാരായണം കേട്ടിരിക്കുന്ന രാജാ രവിവർമ്മ - ഫോട്ടോഗ്രാഫ്