• museumzoo@gmail.com
  • ഡയറക്ടറേറ്റ് മ്യൂസിയങ്ങളും മൃഗശാലകളും, തിരുവനന്തപുരം

ചിത്രശേഖരം

ചിത്രശേഖരം : രാജാ രവിവര്‍മ്മ ഗ്യാലറി


പാരമ്പരാഗതരും ചിത്രീകരണപരവുമായ കാഴ്ചപ്പാടില്‍ നിന്നും റിയാലിസ്റ് ചിത്രങ്ങളുടെ സൗന്ദ്യരാത്മകമായ മാതൃകയിലേക്കുള്ള രൂപാന്തരത്തിന് ഒരു ചിത്രകാരന്‍ എന്ന നിലയില്‍ രവി വര്‍മ്മയുടെ അമ്മാവന്‍ സാക്ഷ്യം വഹിച്ചു. രവി വര്‍മ്മ ഈ ചിത്ര രചനാ ശൈലി ഇന്ത്യ മുഴുവനായും സാധാരണക്കാരുടെ ഇടയിലും വ്യാപിപ്പിച്ചു. ചിത്ര കലയില്‍ വ്യാപൃതരായിരുന്ന കിളിമാന്നൂര്‍ രാജ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ രവിവര്‍മ്മയുടെ സഹോദരന്‍ സി. രാജാ രാജവര്‍മ്മയും (1860 ഏപ്രില്‍ 3 1905 ജനുവരി 4) സഹോദരി മംഗളാബായി തമ്പുരാട്ടി(1866 - 1954) യുമായിരുന്നു.

രണ്ടു നിലകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു ഗ്യാലറിയാണ് രാജാ രവിവര്‍മ്മ ഗ്യാലറി. ഒന്നാം നില പൂര്‍ണ്ണമായും രാജാ രവിവര്‍മ്മയ്ക്കു സമര്‍പ്പിച്ചിരിക്കുന്നു. രണ്ടാം നിലയില്‍ രവിവര്‍മ്മയുമായി ബന്ധപ്പെട്ട ചിത്രകാരന്മാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പല കലാ സൃഷ്ടികളിലും തീയതി രേഖപ്പെടുത്താത്തതിനാല്‍ കാലക്രമത്തിനുപരി പ്രതിപാദ്യത്തിനു പ്രാധാന്യം നല്‍കിയാണ്.

ഒന്നാം നിലയില്‍ ചിത്രങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. അവ ഇപ്രകാരം:

  • പുരാണങ്ങളും നാടകങ്ങളും.
  • മൈസൂര്‍ ശേഖരം.
  • ഉദയ്പുര്‍ ശേഖരം.
  • ചിത്രകാരന്‍റെ രചനാ രീതി.
  • ഛായാചിത്ര ശേഖരം.
  • വനിതകളെ പ്രതിപാദ്യമാക്കുന്ന ചിത്രശേഖരം.
  • രേഖാ ചിത്രങ്ങള്‍.
  • രവിവര്‍മ്മ പ്രസ്സില്‍ നിന്നുള്ള കല്ലച്ച് ചിത്രങ്ങള്‍.
രണ്ടാം നിലയില്‍ ചിത്രകാരന്‍മാര്‍ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. അവ ഇപ്രകാരം:
  • രാമസ്വാമി നായിഡു.
  • മംഗള ബായി തമ്പുരാട്ടി.
  • പദ്മനാഭന്‍ തമ്പി.
  • സി. രാജരാജ വര്‍മ്മ.
  • ഹൊറേസ് വാന്‍റൂത്ത് .
  • ഫ്രാങ്ക് ബ്രൂക്ക്സ്.
  • രാമ വര്‍മ്മ