- museumzoo@gmail.com
- ഡയറക്ടറേറ്റ് മ്യൂസിയങ്ങളും മൃഗശാലകളും, തിരുവനന്തപുരം
വിളിക്കുക
ഹെൻറി ബൈഡ്വെൽ ഗ്രിഗ്ഗ് - എണ്ണച്ചായം
തിരവനന്തപുരത്ത് ഒരു ഗ്യാലറി എന്ന ആശയം സാക്ഷാത്കരിക്കുന്നതിന് വേണ്ടി രവിവര്‍മ്മയെ സഹായിച്ച ബ്രിട്ടിഷ് റസിഡന്റ് ആയിരുന്നു ഹെൻറി ബൈഡ്വെൽ ഗ്രിഗ്ഗ്.
ഫോട്ടോ സ്റ്റുഡിയോയിൽ രേഖാചിത്രം രാജാ രവിവർമ്മ , പെൻസിൽ - പേപ്പർ
ഈ ചിത്രത്തില്‍ മേശ പുറത്തു വയ്ക്കുന്ന മണ്ണെണ്ണ വിളക്കും പശ്ചാത്തലത്തില്‍ തൂക്കിയിടുന്ന മറ്റൊരു വിളക്കും കാണാം. 19-ാം നൂറ്റാണ്ടിലെ ജീവിതത്തിന് വമ്പിച്ച മാറ്റങ്ങള്‍ ഉണ്ടാക്കിയ കണ്ടുപിടുത്തങ്ങളെ അനുസ്മരിപ്പിക്കുന്ന ഈ ചിത്രത്തിന് വളരെ ചരിത്ര പ്രാധാന്യം ഉണ്ട്.
.
മഹാറാണാ പ്രതാപ് സിംഗ് രാജാ രവിവർമ്മ , പെൻസിൽ - പേപ്പർ
പടത്തൊപ്പി രേഖാചിത്രം രാജാ രവിവർമ്മ , പെൻസിൽ - പേപ്പർ
1901 ൻ്റെ ആരംഭത്തില്‍ രാജാരവിവര്‍മ്മയും സഹോദരന് സി.രാജരാജവര്‍മ്മയും അഹമ്മദാബാദ് സന്ദര്ശ്ശിക്കുകയുണ്ടായി . മടക്കയാത്രക്കിടയില്‍ അവര്‍ മാര്‍ച്ച് 16 നു ഉദയ്പ്പൂര്‍ എത്തിച്ചേര്‍ന്നു. അവിടെ ചിലവഴിച്ച സമയത്തു രാജാരവി വര്‍മ്മ ജഗന്മന്ദിര് പാലസിന്റെ ചിത്രം വരക്കുകയുണ്ടായി. 17 -ാം നൂറ്റാണ്ടില്‍ മേവാര്‍ രാജാവായിരുന്ന ജഗത് സിംഗ് നിര്‍മ്മിച്ച ഈ മാര്‍ബിള്‍ കൊട്ടാരം തടാകക്കരയില്‍ മനോഹരമായി നിലകൊള്ളുന്നു.
ഉദയ്പൂര്‍ രാജാവിന്റെ അംഗീകാരത്തിനായി തയ്യാറാക്കിയ മഹാറാണാ പ്രതാപിന്റെ രേഖാചിത്രം. ഉയരമുള്ള ഒരു രജപുത്രന്‍ ആയിരുന്നു ഈ ചിത്രത്തിന്റെ മാതൃക. സ്വാഭാവികമായി രവിവര്‍മ്മ ചിത്രങ്ങള്‍ക്കുള്ള ഒരു തന്മയത്വവും ആകര്‍ഷണീയതയും ഈ ചിത്രത്തിനില്ല. മാതൃകയെന്ന രീതിയില്‍ ആശ്രയിക്കാന്‍ റാണാപ്രതാപിന്റെ മറ്റു ചിത്രങ്ങളും ലഭ്യമല്ലായിരുന്നു. പകര്‍ത്തുവാന്‍ നല്കിയ ലഘുചിത്രത്തിനാകട്ടെ ചിത്രരചനയ്ക്ക് അത്യാവശ്യമായ തന്മയത്വം ഇല്ലായിരുന്നു. എല്ലാറ്റിനുമുപരി റാണാ പ്രതാപ് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ മരണപ്പെട്ടിരുന്നു. അക്കാലത്ത് ഫോട്ടോഗ്രാഫിയും ഇല്ലായിരുന്നു.
രജപുത്ര ഭടന് (ജലച്ചായം, 1901, 22” x 14”) / ജലച്ചായം
ഏകദേശം 30 വര്‍ഷത്തോളം ഉദയ്പൂരിലെ ദിവാന് ആയിരുന്നു റായ് പന്നലാല്‍ മേത്ത. ഉദയ്പൂരില്‍ നിന്നും പുറപ്പെടുന്നതിനു മുന്‍പായി രാജാരവിവര്‍മ്മ അദ്ദേഹത്തിന്റെ ഒരു എണ്ണച്ചായ ചിത്രം വരക്കുകയുണ്ടായി. ഇത് പിന്നീട് അദ്ദേഹത്തിന്റെ യഥാര്‍ത്ഥത്തിലുള്ള ഛായാചിത്രം വരക്കുന്നതിന് അദ്ദേഹത്തിനെ സഹായിച്ചു. വളരെ കാലം രവിവര്‍മ്മയുടെ ശേഖരത്തില്‍ ഇരുന്ന ഈ ചിത്രം കുടുംബാംഗങ്ങള്‍ ചിത്രാലയത്തിന് കൈമാറുകയുണ്ടായി.
വാളേന്തിയ ഭടന് ( ജലച്ചായം , 23” x 17”)
രാജാരവി വര്‍മ്മ പ്രെസ്സില്‍ നിന്നുള്ള ജഡായു വധം എന്ന ക്രോമോലിത്തോഗ്രാഫും
കീര്മ്മീര വധം ആട്ടക്കഥയിലെ സുപ്രധാന രംഗമാണിത്. അര്‍ജുനനാല്‍ വധിക്കപ്പെട്ട ശാര്‍ദൂലന്റെ വിധവയായ രാക്ഷസ വനിതയാണ് സിംഹിക. തങ്ങളുടെ പന്ത്രണ്ട് വര്‍ഷത്തെ വനവാസക്കാലത്ത് പാണ്ഡവരുടെ വനപരിധിക്കുള്ളില്‍ അതീവ സുന്ദരിയായ സ്ത്രീയുടെ വേഷത്തില്‍ കടന്നുവരുന്നു. വനത്തിന്റെ ഉള് ഭാഗത്തുള്ള ക്ഷേത്രം കാണിച്ചുകൊടുക്കാനെന്ന വ്യാജേന ആകര്ഷിച്ചുകൊണ്ടു പോകാന്‍ ശ്രമിക്കുന്നു. തന്റെ ഭര്‍ത്താവിന്റെ മരണത്തിനുള്ള പ്രതികാരം വീട്ടുന്നതിനായി ദ്രൗപതിയെ ഉപദ്രവിക്കുകയെന്നുള്ളതായിരുന്നു ലക്ഷ്യം. അപകടം മണത്ത ദ്രൗപതി ഉറക്കെ അലറി വിളിക്കുകയും പാണ്ഡവരില്‍ ഒരാളായ സഹദേവന് സിംഹികയെ മുറിവേല്‍പ്പിക്കുകയും ചെയ്തു. സിംഹിക പതിവുപോലെ പാണ്ഡവരെ കുറിച്ചുള്ള പരാതി സഹോദരനായ കീര്മ്മീരനെ അറിയിക്കുകയും ചെയ്തു. അനന്തര ഫലമായി ഉണ്ടായ സംഘര്‍ഷത്തില്‍ ഭീമന് കീര്മ്മീരനെ വധിക്കുകയും ചെയ്തു. സങ്കല്പികമായ ക്ഷേത്രത്തിലേയ്ക്ക് വിരല്‍ ചൂണ്ടിയുള്ള സിംഹികയുടെ ആംഗ്യങ്ങളും ദ്രൗപതിയുടെ ഭയം കലര്‍ന്ന മുഖഭാവവും ചിത്രത്തില്‍ പ്രതിഫലിക്കുന്നു.
വിരാട രാജ്യത്തിലെ രാജാവായിരുന്നു രുഗ്മാംഗദന്. ഉത്തമ ഭക്തനും മതവിശ്വാസിയുമായ രുഗ്മാംഗദ രാജാവ് തങ്ങള്‍ക്ക് ഭീക്ഷണിയാകുമെന്നു ദേവകള്‍ ഭയന്നു. അദ്ദേഹത്തിന്റെ വ്രത ഭംഗം വരുത്തുവാനും ഭക്തിയെ തടസ്സപ്പെടുത്താനും ദേവകള്‍ മഹാവിഷ്ണുവിനെ മോഹിനി രുപം കൈകൊണ്ടു ദേവകള്‍ രുഗ്മാംഗദന്റെ അടുത്തേയ്ക്ക് അയക്കുന്നു. മോഹിനിയില്‍ മയങ്ങിയ രുഗ്മാംഗദന് മോഹിനി ആവശ്യപ്പെടുന്നത് എന്തും നല്കാന് നിര്‍ബന്ധിതനാകുന്നു. വ്രതപര്യവസാനമോ അല്ലെങ്കില്‍ തന്റെ പുത്രനെ ബലി കൊടുക്കുകയോ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ മോഹിനി അവശ്യപ്പെടുന്നു. വ്രതാനുഷ്ടനങ്ങള്ക്കു വിഘ്നം വരുത്തി ഇഷ്ട ദൈവങ്ങളുടെ അപ്രീതി സമ്പാദിക്കുന്നതിനേക്കാള്‍ സ്വപുത്രനെ ബലി കൊടുത്തു മോഹിനിയുടെ പ്രീതിക്ക് പാത്രിഭവിക്കാനാണ് രാജാവ് തയ്യാറായത്. പിതാവിനെ പോലെ വിശിഷ്ഠനായ പുത്രനും ജീവ ത്യാഗത്തിനു തയ്യാറായി. ആട്ടക്കഥയിലെ യഥാര്‍ത്ഥ രംഗം അത് പോലെ തന്നെ ചിത്രീകരിക്കുന്നു. ഒരു കൈയില്‍ ഊരി പിടിച്ച വാളും മറ്റേ കൈ സ്വന്തം മാറില്‍ അമര്‍ത്തി ദേവലോകത്തേയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ചുമാണ് രാജാവിന്റെ നില്‍പ്പ്. മോഹിനി ആജ്ഞാ ശക്തിയോടെ ഒരു തീരുമാനം എടുക്കാന്‍ ആവശ്യപ്പെടുന്നു. ബലിക്ക് തയ്യാറായ പുത്രന് തന്റെ കഴുത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇത് കാണുന്ന മാതാവ് മോഹലാസ്യപ്പെട്ടു വീഴുന്നു.