- museumzoo@gmail.com
- ഡയറക്ടറേറ്റ് മ്യൂസിയങ്ങളും മൃഗശാലകളും, തിരുവനന്തപുരം
വിളിക്കുക
മോഹിനിയും രുഗ്മാംഗദനും പ്രാഥമിക രേഖാചിത്രം രാജാ രവിവർമ്മ -എണ്ണച്ചായം
മോഹിനിയും രുഗ്മാംഗദനും, - 1899 എണ്ണച്ചായം
വിരാട രാജ്യത്തിലെ രാജാവായിരുന്നു രുഗ്മാംഗദന്. ഉത്തമ ഭക്തനും മതവിശ്വാസിയുമായ രുഗ്മാംഗദ രാജാവ് തങ്ങള്‍ക്ക് ഭീക്ഷണിയാകുമെന്നു ദേവകള്‍ ഭയന്നു. അദ്ദേഹത്തിന്റെ വ്രത ഭംഗം വരുത്തുവാനും ഭക്തിയെ തടസ്സപ്പെടുത്താനും ദേവകള്‍ മഹാവിഷ്ണുവിനെ മോഹിനി രുപം കൈകൊണ്ടു ദേവകള്‍ രുഗ്മാംഗദന്റെ അടുത്തേയ്ക്ക് അയക്കുന്നു. മോഹിനിയില്‍ മയങ്ങിയ രുഗ്മാംഗദന് മോഹിനി ആവശ്യപ്പെടുന്നത് എന്തും നല്കാന് നിര്‍ബന്ധിതനാകുന്നു. വ്രതപര്യവസാനമോ അല്ലെങ്കില്‍ തന്റെ പുത്രനെ ബലി കൊടുക്കുകയോ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ മോഹിനി അവശ്യപ്പെടുന്നു. വ്രതാനുഷ്ടനങ്ങള്ക്കു വിഘ്നം വരുത്തി ഇഷ്ട ദൈവങ്ങളുടെ അപ്രീതി സമ്പാദിക്കുന്നതിനേക്കാള്‍ സ്വപുത്രനെ ബലി കൊടുത്തു മോഹിനിയുടെ പ്രീതിക്ക് പാത്രിഭവിക്കാനാണ് രാജാവ് തയ്യാറായത്. പിതാവിനെ പോലെ വിശിഷ്ഠനായ പുത്രനും ജീവ ത്യാഗത്തിനു തയ്യാറായി. ആട്ടക്കഥയിലെ യഥാര്‍ത്ഥ രംഗം അത് പോലെ തന്നെ ചിത്രീകരിക്കുന്നു. ഒരു കൈയില്‍ ഊരി പിടിച്ച വാളും മറ്റേ കൈ സ്വന്തം മാറില്‍ അമര്‍ത്തി ദേവലോകത്തേയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ചുമാണ് രാജാവിന്റെ നില്‍പ്പ്. മോഹിനി ആജ്ഞാ ശക്തിയോടെ ഒരു തീരുമാനം എടുക്കാന്‍ ആവശ്യപ്പെടുന്നു. ബലിക്ക് തയ്യാറായ പുത്രന് തന്റെ കഴുത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇത് കാണുന്ന മാതാവ് മോഹലാസ്യപ്പെട്ടു വീഴുന്നു.
18 നൂറ്റാണ്ടിലെ ആട്ടക്കഥ രചയിതാവായിരുന്ന ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയില്‍ നിന്നെടുത്ത രംഗമാണിത്. ഇന്ത്യന്‍ സാഹിത്യത്തില്‍ സൗന്ദര്യ രത്നമായ നായികാ എന്നാണ് ദമയന്തിയെ വിശേഷിപ്പിക്കുന്നത്.
നാരദ മുനിയുടെ വിവരണങ്ങളില്‍ നിന്നു മാത്രം കേട്ടറിഞ്ഞ് ദമയന്തിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ നിഷാദ രാജാവ് നളന്. നാളിതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത ദമയന്തിയോട് പ്രണയത്തിലായി. ഈ അസാധാരണ വനിതയെ നേരില്‍ കാണാന്‍ അദ്ദേഹം വ്യഗ്രത പൂണ്ടു. പൂങ്കാവനത്തില്‍ ദമയന്തിയെ കുറിച്ച് മാത്രം ചിന്തിച്ചു കൊണ്ടിരുന്ന നളന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ഒരു മനോഹരമായ സ്വര്‍ണ്ണ നിറത്തിലുള്ള അരയന്നത്തെ അദ്ദേഹം പിടികൂടി. പ്രസ്തുത അരയന്നവും വിദര്‍ഭ രാജ്യത്തിലെ ഭീമ രാജാവിന്റെ പുത്രിയായ ദമയന്തിയെ കുറിച്ച് നളന് വേണ്ടി സംസാരിക്കാമെന്ന് വാക്ക് നല്‍കുകയും ചെയ്തു. നളനെക്കുറിച്ച് ധാരാളം കേട്ടറിഞ്ഞിരുന്ന ദയയന്തി ഇതിനോടകം തന്നെ അദ്ദേഹത്തെ പ്രണയിക്കുന്നുണ്ടായിരുന്നു. തന്റെ പ്രണയം നളനെ അറിയിക്കുവാന്‍ ദമയന്തി അരയന്നത്തോട് അപേക്ഷിക്കുന്നു. ചിത്രത്തില്‍ ദമയന്തിയും പക്ഷിയും തങ്ങളുടെ സന്ദേശങ്ങള്‍ കൈമാറുന്നു.
രാജാ രവിവര്‍മ്മ - എണ്ണച്ചായം - 1897
ശകീചക വധം ആട്ടക്കഥയില്‍ നിന്നും എടുത്തിട്ടുള്ള ഒരു രംഗമാണ് ഈ ചിത്രത്തിന്റെ പ്രതിപാദ്യം. പ്രണയ വിവശനായ കീചകന് തനിക്ക് സമീപമെത്തിയ ദ്രൗപദിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. കീചകനില്‍ നിന്നും രക്ഷപ്പെട്ടോടിയ ദ്രൗപദി രാജ പത്നിയായ സുദേഷ്ണയോടും മറ്റു സദസ്യരോടുമൊപ്പം ഇരുന്നിരുന്ന വിരാട രാജാവിന്റെ മുന്നിലെത്തി രാജാവിനോട് തന്റെ പരാതി ബോധിപ്പിച്ചു അഭയം ആവശ്യപ്പെടുന്നതാണ് രംഗം. ഈ ചിത്രത്തില്‍ ഓരോ കഥാപാത്രങ്ങളും നാടകീയ സംഘര്‍ഷങ്ങളുമായി പൊരുതുന്നത് പ്രകടമാണ്. ദ്രൗപദി രാജാവിനോട് സഹായം അപേക്ഷിക്കുന്നു, കങ്കന്‍ എന്ന കൊട്ടാര പണ്ഡിതനായി വേഷ പ്രച്ഛന്നനായ ധര്‍മ്മപുത്രര്‍ സ്വയം വെളിപ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്വന്തം ഭാര്യയെ സംരക്ഷിക്കാന്‍ ആകാതെ ധര്‍മ്മസങ്കടത്തില്‍ ആകുന്നു. ആരാണെന്നു തിരിച്ചറിയപ്പെട്ടാല്‍ അജ്ഞാതവാസം പുനരാരംഭിക്കേണ്ടി വരും എന്ന ധര്‍മ്മസങ്കടം അദ്ദേഹത്തിന്റെ ഭാവങ്ങളില്‍ പ്രകടമാണ്. ദ്രൗപദിയുടെ തന്റേടം സുദേഷ്ണയില്‍ അസഹിഷ്ണുത ഉളവാക്കുന്നു. ഇതേ സമയം ചിത്രത്തിന്റെ ഒരു വശത്തായി യാതൊരു കൂസലും കൂടാതെ നിലകൊള്ളുന്ന ശക്തനായ ഭാര്യ സഹോദരന് എതിരായി പ്രവര്‍ത്തിയ്ക്കാന്‍ കഴിയാതെ ജാള്യതയോടെ നിസ്സഹായനായ വിരാട രാജാവിനെയും കാണാം.
ശകുന്തളയുടെ ജനനം -രവിവർമ്മ പ്രസ് -1894 - ക്രോമോലിത്തോഗ്രാഫ്
മഹാകവി കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തില്‍ നിന്നെടുത്ത രംഗമാണിത്. വിശ്വാമിത്രന്റെയും മേനകയുടെയും മകളായി ജനിച്ച ശകുന്തളയെ മാതാപിതാക്കള്‍ ഉപേക്ഷിക്കുന്നു. മേനക സുരലോകത്തിലെ നര്‍ത്തകിയായിട്ടുള്ള തന്റെ കാര്ത്ത്യവ്യത്തിലും, വിശ്വാമിത്രന് മേനകയാല് വിഘ്നം ഭവിച്ച തപോധ്യാനത്തിലേക്കും മടങ്ങി പോയി. വനത്തിലെ പക്ഷികളാല്‍ സംരക്ഷിപ്പെട്ട ശകുന്തള, കണ്വ മഹര്‍ഷിയുടെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം ആ കുഞ്ഞിനെ തന്റെ ആശ്രമത്തിലേക്കു എടുത്തു കൊണ്ട് പോകുകയും ചെയ്തു. ശകുന്തള പക്ഷികളാല്‍ സംരക്ഷിക്കപ്പെട്ടതിനാല്‍ ശകുന്തള എന്ന് നാമകരണം ചെയ്യപ്പെട്ടു. സുന്ദരിയായ ഒരു യുവതിയായി ശകുന്തള വളര്‍ന്നു. ദുഷന്ത മഹാരാജാവ് വേട്ടക്കിടയില്‍ ആശ്രമത്തില്‍ വന്നു ചേര്‍ന്നു. ശകുന്തളയും മഹാരാജാവും പരസ്പരം അകര്‍ഷിക്കപ്പെടുന്നു. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന സഖിമാര്‍ അറിയാതെ ദുഷന്തന്റെ ദര്‍ശനം വീണ്ടും ലഭിക്കാനായി കാലില്‍ തറച്ച മുള്ള് എടുക്കാന്‍ എന്ന വ്യാജേന ശകുന്തള പിന്തിരിഞ്ഞു നോക്കുന്ന രംഗമാണ് ചിത്രത്തില്‍.
മൈസൂര്‍ ദര്‍ബാര്‍ ഹാളിലേക്കുള്ള ചിത്രങ്ങള്‍ വരക്കുന്നതിന് നിയോഗിക്കപ്പെട്ടപ്പോള്‍ അതിനെ കുറിച്ചൊരു ധാരണ ഉണ്ടാക്കുന്നതിന് വേണ്ടി വരച്ച് അയച്ചുകൊടുത്ത ജലഛായ രേഖാ ചിത്രമാണിത്.
രവിവര്‍മ്മ പ്രെസ്സില്‍ നിന്നുള്ള "സീത സ്വയംവരം" എന്ന കല്ലച്ച് ചിത്രം കൂടി സമീപത്തായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .
പാല്‍ക്കാരി (ജലച്ചായം, 1904, 21” x 15”)
1905 ല്‍ കിംഗ് ജോര്‍ജ് അഞ്ചാമനായ വെയില്‍സ് രാജകുമാരന് ഖെദ്ദ പദ്ധതികള്‍ ( ആനകെണി) നേരിട്ട് കാണുന്നതിനായി മൈസൂര്‍ സന്ദര്‍ശിച്ചു. മൈസൂര്‍ കാടുകളില്‍ അദ്ദേഹത്തെ അനുഗമിക്കുന്നതിനായി പരിവാരങ്ങള്‍ക്കൊപ്പം രവിവര്‍മ്മയെ മൈസൂരിലേയ്ക്ക് ക്ഷണിക്കുകയുണ്ടായി .രാജാവ് അദ്ദേഹത്തിന് എല്ലാ വിധ ആര്‍ഭാടങ്ങളും അനുവദിച്ചതോടൊപ്പം വിദേശ നിര്‍മ്മിതമായ വാഹനവും നല്കി. ഈ യാത്രക്കിടയില്‍ കലാകാരന് ഖെദ്ദയുടെ വിവിധ ഘട്ടങ്ങള്‍ ഉള്‍പ്പെടുത്തി നിരവധി ചിത്രങ്ങള്‍ രചിച്ചു.