- museumzoo@gmail.com
- ഡയറക്ടറേറ്റ് മ്യൂസിയങ്ങളും മൃഗശാലകളും, തിരുവനന്തപുരം
വിളിക്കുക
സി. രാജ രാജ വർമ്മ, 1903. എണ്ണച്ചായം കാൻവാസ്; 45cm x 29cm
സി. രാജ രാജ വര്‍മ്മ, 1898. എണ്ണ ഛായാ ചിത്രം
രാജാ രവി വര്‍മ്മയുടെ അമ്മാവന്റെ ഛായാ ചിത്രമാണിത്. ചിത്രകലയില്‍ തന്റെ അനന്തിരവനുള്ള അഭിരുചി തിരിച്ചറിഞ്ഞ് രാജാരവി വര്‍മ്മയിലെ കലാകാരനെ പ്രോത്സാഹിപ്പിച്ചത് മാതുലനായിരുന്ന ഭരണി തിരുനാള്‍ രാജരാജ വര്‍മ്മ ആയിരുന്നു .അദ്ദേഹം ഒരു ജ്യോതിഷിയും അമച്വര്‍ ചിത്രകാരനുമായിരുന്നു. തീരാവിതാംകൂര് മഹാരാജാവായിരുന്ന സ്വാതി തിരുനാളിന്റെ കൊട്ടാരം ചിത്രകാരനായ അളഗിരി നായിഡുവായിരുന്നു അദ്ദേഹത്തെ ചിത്രരചന അഭ്യസിപ്പിച്ചത്.
പതിന്നാല് വയസ്സുള്ളപ്പോള്‍ അദ്ദേഹം രവിവര്‍മ്മയെ തിരുവനന്തപുരത്തു കൊണ്ടുവരുകയും ആയില്യം തിരുനാള്‍ മഹാരാജാവിന് പരിചയപ്പെടുത്തുകയും ചെയ്തു. ചിത്രകലയിലും പെയിന്റിംഗിലുമുള്ള പ്രാവീണ്യത്തെക്കുറിച്ച് മഹാരാജാവിനെ അറിയിക്കുകയും ചെയ്തു. തിരുവനന്തപുരത്തു താമസിച്ച് അവിടെയുള്ള ഭാരതീയവും യൂറോപ്യയനുമായ പെയിന്റിംഗുക ളുടെ ശേഖരം കണ്ടു പഠിക്കാനും ചിത്രകാരന്മാർ ചിത്രമെഴുതുന്നത് നിരീക്ഷിക്കുവാനും രവി വര്‍മ്മയ്ക്ക് അനുമതി ലഭിച്ചു .
സി. രാജ രാജ വർമ്മ, 1898. എണ്ണച്ചായം കാൻവാസ്; 69cm x 49cm.
സി. രാജ രാജ വർമ്മ. എണ്ണച്ചായം കാൻവാസ്; 67cm x 49cm
രാമവർമ്മ. എണ്ണച്ചായം കാൻവാസ്; 49cm x 34cm
രാമവർമ്മ. എണ്ണച്ചായം കാൻവാസ്; 39cm x 67cm