ശ്രീ ചിത്രാ ആര്‍ട്ട് ഗ്യാലറി എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ചിത്രലായം 1935 സെപ്റ്റംബര്‍ 25 നാണ് അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിര തിരുനാള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. ജനങ്ങളുടെ കലാപരമായ അഭിരുചിയുടെ വികസനവും ആസ്വാദനവും ലക്ഷ്യമിട്ടാണ് ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. പ്രദര്‍ശനത്തില്‍ പ്രധാനപ്പെട്ടവ രാജാ രവി വര്‍മ്മയുടെ കലാ സൃഷ്ടികള്‍ ആയിരുന്നു. മികച്ച ലളിത കലകളുടെ ഒരു സ്മാരകമായി നില കൊള്ളുന്ന ഇവിടെ ഇന്ത്യയിലെയും ഏഷ്യയിലെ മറ്റു ഭാഗങ്ങളുടെയും വ്യത്യസ്തങ്ങളായ ചിത്രശേഖരത്തില്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ മുദ്ര പതിപ്പിച്ചിരിക്കുന്നു.
രാജാ രവിവര്‍മ്മയുടെയും കിളിമാനൂര്‍ രാജവംശത്തിലെ മറ്റു ചിത്രകാരډാരുടെയും സൃഷ്ടികളില്‍ എണ്ണ ഛായത്തില്‍ യൂറോപ്പ്യന്‍ സ്വാധിനത്തില് നിന്നുള്ള നേട്ടം പ്രതിഫലിപ്പിക്കുന്നു. കിളിമാനൂര്‍ രാജകുടുംബത്തിന്റെ കാരുണ്യം കൊണ്ട് സ്ഥിരം ലോണ്‍ ആയി ലഭിച്ച രാജാരവിവര്‍മ്മയുടെ 46 യഥാര്‍ത്ഥ പെയിന്റിങ്ങുകള്‍ ഇന്ത്യന്‍ ചിത്രകലയുടെ പ്രധാന ഘട്ടത്തിന് ഉദാഹരണമാണ്. ഇവയെ കൂടാതെ 16 പെന്‍സില്‍ സ്കെച്ചുകളും 14 ക്രോമോ ലിത്തോഗ്രാഫുകളും കലാകാരന്റെ ഈസലിനൊപ്പം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .
ഞങ്ങളെ കുറിച്ച് ഞങ്ങളുടെ സന്ദർശകരുടെ അഭിപ്രായം എന്താണ്?
രാജാ രവിവർമ്മ എന്ന അത്ഭുത കലാകാരൻ്റെ ചിത്രങ്ങളിലൂടെയുള്ള വിസ്മയകരമായ യാത്ര. നന്നായി പരിപാലിക്കുന്നു.
ശ്രീവിദ്യ ലതികേഷ്
സന്ദർശകൻ
തിരുവനന്തപുരത്ത് സന്ദർശിക്കാനുള്ള ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒന്നാണ് രാജാ രവി വർമ്മ പെയിൻ്റിംഗ് ആർട്ട് ഗാലറി. നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 🖼️
അഞ്ജലി കെ ബി
സന്ദർശകൻ
ശാന്തവും സമാധാനപരവുമാണ്. കലയും ചരിത്ര പ്രേമികളും ആസ്വദിക്കുന്ന ഒരു സന്ദർശന സ്ഥലം.
കൃഷ്ണേന്ദു കൃഷ്ണകുമാർ
സന്ദർശകൻ
ചോ: പൊതു അവധി ദിവസങ്ങളിൽ മ്യൂസിയത്തിന് അവധിയുണ്ടോ?
ഉ: റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, തിരുവോണം, മഹാനവമി എന്നിവ ഒഴികെയുള്ള എല്ലാ പൊതു അവധി ദിവസങ്ങളിലും തുറന്നു പ്രവര്‍ത്തിക്കും.
ചോ: ഗൈഡ് സേവനം ലഭ്യമാണോ?
ഉ: അഭ്യർത്ഥന പ്രകാരം ഗൈഡ് സേവനം ലഭ്യമാണ്
ചോ: വിദ്യാർത്ഥികൾക്ക് എന്തെങ്കിലും ഇളവുണ്ടോ?
ഉ: 35 വിദ്യാർത്ഥികൾക്കും 2 അധ്യാപകർക്കും ഗ്രൂപ്പ് കൺസഷൻ ലഭ്യമാണ്
ചോ: ലഞ്ച് ബ്രേക്ക് ഉണ്ടോ?
ഉ: ഇല്ല, ബുധനാഴ്ച 11 മുതലും മറ്റു ദിവസങ്ങളില്‍ 10 മുതല്‍ 4.45 വരെയും പ്രവര്‍ത്തിക്കും